ദോഹ:കോർണിഷ് സ്റ്റേഷനുമായി ബന്ധപ്പെട്ട മെട്രോലിങ്ക് സർവീസുകളിൽ താൽക്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.......
കർഷകരുടെ ആത്മഹത്യ കർണാടകത്തിൽ വലിയൊരു സമസ്യയായി തുടരുകയാണ്. ബംഗളുരു പോലുള്ള പ്രധാന നഗരങ്ങൾ മാറ്റിനിർത്തിയാൽ കാർഷിക മേഖലയ്ക്ക് സംസ്ഥാനത്ത് വളരെയേറെ പ്രാധാന്യമുണ്ട്. ......
ദോഹ:ഖത്തർ നാഷണൽ ഡേയുടെ ഭാഗമായി
ഈ വർഷത്തെ മുദ്രാവാക്യമായ ‘നിങ്ങളോടൊപ്പം ഉയരുന്നു; നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു’ എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിസിറ്റ് ഖത്തർ, ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ച് പ്രത്യേക സംഗീത വീഡിയോ പുറത്തിറക്കി.
ഖത്തർ ജനതയ്ക്ക് സമർപ്പിച്ച നാഷണൽ ഡേ ആദരവായാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ നേട്ടങ്ങളുടെ ജൈത്ര യാത്രയെയും മൂല്യങ്ങളെയും കൂട്ടായ്മയെയും ആദരിക്കുന്നതാണ് സംഗീതാവിഷ്കാരം. ......
കൊച്ചി: ബഹ്റൈന്‍ ആസ്ഥാനമായ വി കെ എല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രവേശനമായി ജെ വി കെ മോട്ടോഴ്സ് ഷോറൂമിന്റെ ഉദ്ഘാടനം വൈറ്റിലയില്‍ നടന്നു. ബഹ്റൈനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ വി കെ എല്‍ ഗ്രൂപ്പിന്റെ ചെയര്മാന് ഡോ. ......
കൊല്‍ക്കത്ത: വാസ്തു വിദ്യയില്‍ അതുല്യമായ 3 ഡി അപ്സൈഡ് ഡൗണ്‍ ഡ്രോയിംഗ് പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച കൊച്ചി സ്വദേശിയായ പി. ആര്. ......
ദോഹ:ഭാവിയിലെ ഗതാഗതത്തിന്റെ നേർക്കാഴ്ചയാണ് ഖത്തറിൽ ആരംഭിച്ച റോബോ ടാക്സി സേവനം. രാജ്യത്തെ മുൻനിര ഗതാഗതസേവനദാതാക്കളായ മുവാസലത്ത് (കർവ) ഖത്തറിലെ ആദ്യ സ്വയം ഓടുന്ന ടാക്സി സർവീസ് ആരംഭിച്ചു. ......
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആവേശത്തിനിടയിൽ തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാര ജേതാവ് പി പി കുഞ്ഞികൃഷ്ണൻ.
രാഷ്ട്രീയവും സിനിമയും ഒരുപോലെ സന്തോഷം നൽകുന്ന മേഖലകളാണെന്നും ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിനിമയിൽ എത്തുമ്പോൾ സംവിധായകന്റെയും തിരക്കഥയുടെയും കാഴ്ചപ്പാടിന് അനുസരിച്ച് മാറേണ്ടി വരുന്നു.
മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. സജീവ് പാഴൂർ തിരക്കഥയെഴുതി പ്രേംലാൽ സംവിധാനം ചെയ്ത 'പഞ്ചവത്സര പദ്ധതി' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കിടയിലാണ് പുരസ്കാര വാർത്ത തേടിയെത്തിയത്.
ഐഎഫ്എഫ്കെ പോലൊരു മേള ലോകത്തിന് തന്നെ മാതൃകയാണെന്നും ഇത്രയേറെ ജനപങ്കാളിത്തമുള്ള ചലച്ചിത്രമേളകൾ അപൂർവ്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമകൾക്ക് ഏർപ്പെടുത്തുന്ന അനാവശ്യ സെൻസർഷിപ്പുകളോട് തനിക്ക് യോജിപ്പില്ല. ......
ദോഹ : ദോഹ റീജിയൻ സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചപ്പോൾ യാഖൂത്ത് ടീമിന് ഉജ്വല വിജയം . വിദ്യാർത്ഥികൾക്കായി ഐ സി എഫ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റിൽ 472 പോയിന്റ് നേടിയാണ് യാഖൂത്ത് ചാമ്പ്യൻ പട്ടം നേടിയത്. വെള്ളിയാഴ്ച അൽസദ്ദ് സ്വാദ് റെസ്റ്റോറന്റിന്റെ വിശാലമായ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ സർഗ്ഗ വൈഭവങ്ങൾ വർണം വിരിയിച്ചു. ......
ഇന്ത്യാ രാജ്യത്ത് അടിക്കടിയുണ്ടാവുന്ന വിമാന റദ്ദാക്കലിൽ ഏറെ പ്രയാസങ്ങളാണ് യാത്രക്കാർ അനുഭവിക്കുന്നത്. പല നിയമങ്ങളിലും സമൂല മാറ്റം ഈ വിഷയത്തിൽ അനിവാര്യമാണ്.
വിമാന യാത്രക്കാർക്ക് ലഭിക്കുന്ന നിലവിലെ നഷ്ടപരിഹാരത്തുക നടപ്പാക്കിയത് 2017 മുതലാണ്. ......